അബൂജ: നൈജീരിയായില്‍ നിന്ന് വീണ്ടും ക്രൈസ്തവരുടെ വിലാപം ഉയരുന്നു. ഫുലാനികളുടെ തേര്‍വാഴ്ചയില്‍ പിടഞ്ഞുവീണവരില്‍ കുട്ടികളും. കൂടാതെ കുട്ടികളിലൊരാളുടെ കൈ അക്രമികള്‍ അറുത്തുമാറ്റുകയും ചെയ്തു.
ജൂലൈ 21 ലെ അക്രമത്തിന്റെ നടുക്കത്തില്‍ നിന്ന് വിട്ടുണരുന്നതിന് മുമ്പാണ് അടുത്ത കൂട്ടക്കൊലയും നടന്നിരിക്കുന്നത്. ക്രൈസ്തവരുടെ വീടുകള്‍ കയറിയായിരുന്നു ആക്രമണം.
ജനുവരി മുതല്‍ ഫുലാനികള്‍ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം 300 വരും. 40 ഓളം ക്രൈസ്തവസമൂഹങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.120,000 ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്.ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളിലൊന്നായി നൈജീരിയ മാറിയിരിക്കുകയാണ്. ദിനം പ്രതി ക്രൈസ്തവര്‍ ഇവിടെ കൂട്ടക്കൊല ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്.
വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളില്‍ നൈജീരിയ മുമ്പന്തിയിലാണെന്നാണ് കണക്കുകള്‍. ഓപ്പണ്‍ഡോര്‍സിന്റെ 2022 ലെ കണക്കുകള്‍ ഇത്തരമൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചുണ്ടുന്നത്.