കണ്ണൂര്‍: ദൈവദാസി മരിയ സെലിന്‍ കണ്ണനായ്ക്കല്‍ ധന്യപദവിയിലേക്ക്. ഇതോടെ മരിയ സെലിന്റെ വിശുദ്ധപദവിയിലേക്കുള്ള പ്രഖ്യാപനം കുറെക്കൂടി അടുത്തുവന്നിരിക്കുകയാണ്.
ദൈവദാസന്‍/ ദൈവദാസി,ധന്യന്‍/ധന്യ, വാഴ്ത്തപ്പെട്ടവന്‍/ വാഴ്ത്തപ്പെട്ടവള്‍ എന്നീ പദവികള്‍ക്ക് ശേഷമാണ് വിശുദധപദത്തിലേക്ക് പുണ്യജീവിതം നയിച്ച ഒരു വ്യക്തിയെ സഭ ഉയര്‍ത്തുന്നത്.
2007 ജൂലൈ 29 നാണ് സിസ്റ്റര്‍ സെലിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. 2012 ല്‍ ദൈവദാസിയായി പ്രഖ്ാപിച്ചു. ഉര്‍സുലൈന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ സെലിന്‍ വ്രതവാഗ്ദാനത്തിന് 35 ദിവസങ്ങള്‍ക്ക് ശേഷം മരണമടഞ്ഞ വ്യക്തിയാണ്. സന്യാസിനി സമൂഹത്തില്‍ വെറും മൂന്നുവര്‍ഷം മാത്രമേ ജീവിച്ചിരിക്കാനും അവസരം ലഭിച്ചിട്ടുള്ളൂ.
1931 ഫെബ്രുവരി 13 ന് ജനിച്ച സിസ്റ്റര്‍ 1957 ജൂലൈ 25 ന് മരണമടഞ്ഞു. അന്ന് വെറും 26 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.