മെഡ്ജുഗോറി:മെഡ്ജുഗോറി തീര്‍ത്ഥാടകരായ 12 പോളീഷുകാര്‍ ബസപകടത്തില്‍കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു വൈദികരും ആറു കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. 31 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബ്രദര്‍ഹുഡ് ഓഫ് സെന്റ് ജോസഫ് കാത്തലിക് ഗ്രൂപ്പ്‌സംഘടിപ്പിച്ച തീര്‍ത്ഥാടനമായിരുന്നു ഇത്. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം..
ഇന്നലെ യാമപ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീര്‍ത്ഥാടകരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മരിയന്‍ പ്രത്യകഷീകരണം നടന്നതായി അവകാശപ്പെടുന്ന സ്ഥലമാണ് മെഡ്ജുഗോറി.