ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ തനിക്ക് മാര്‍ഗ്ഗദര്‍ശിയാണെന്ന് എലിസബത്ത് രാജ്ഞി. തന്റെ ജീവിതത്തെ നയിക്കുന്നതില്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഏറെ സഹായിച്ചിട്ടുമുണ്ട്. ആംഗ്ലിക്കന്‍സഭ നടത്തുന്ന ലാംബെത്ത്‌കോണ്‍ഫ്രന്‍സിന് നല്കിയസന്ദേശത്തിലാണ് എലിസബത്ത് രാജ്ഞി ഇക്കാര്യംഅറിയിച്ചത്.
96 കാരിയായ രാജ്ഞി കോണ്‍ഫ്രന്‍സിന് ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. ഇങ്ങനെയൊരു കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നതില്‍ സന്തോഷവും രേഖപ്പെടുത്തി. ജൂലൈ 26 ന് ആരംഭിച്ച കോണ്‍ഫ്രന്‍സ് ഇന്ന് അവസാനിക്കും. 165 രാജ്യങ്ങളിലെ മെത്രാന്മാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ജീവിതകാലം മുഴുവനും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ തനിക്ക് വഴികാട്ടിയായിരിക്കും എന്നും സന്ദേശത്തിന്റെഅവസാനം രാജ്ഞി ആവര്‍ത്തിച്ചു.