വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ജോസഫ് ടോംകോ ദിവംഗതനായി. 98 വയസായിരുന്നു, ഇന്നലെയായിരുന്നു അന്ത്യം.കര്‍ദിനാള്‍ തിരുസംഘത്തിലെ ഏറ്റവുംപ്രായം ചെന്ന വ്യക്തിയായിരുന്നു.
നട്ടെല്ലിനുണ്ടായ പരിക്കിനെ തുടര്‍ന്ന് ജൂണ്‍ 25 മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹം അപ്പാര്‍ട്ട്മെന്റില്‍ തിരികെയെത്തിയത് ഓഗസ്റ്റ് ആറിനായിരുന്നു. എട്ടാംതീയതി രാവിലെയായിരുന്നു മരണം സംഭവിച്ചത്.
1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഇദ്ദേഹത്തിന് കര്‍ദിനാള്‍ പദവിനല്കിയത്. കഴിഞ്ഞ 37 വര്‍ഷമായി കര്‍ദിനാള്‍ സംഘത്തിലെ അംഗമായിരുന്നു. ചെക്ലോസ്ലാവാക്യ സ്വദേശിയായിരുന്നു.