ബ്രസീല്‍: ബലിവേദിയില്‍ കയറി വൈദികനെ സ്ത്രീ തള്ളിയിട്ടു. ബ്രസീലിലാണ് സംഭവം. ഫാ. മാഴ്‌സെലോ റോസി എന്ന പ്രശസ്തനായ വൈദികനെയാണ് സ്ത്രീ തള്ളിയിട്ടത്.
ഫാ. റോസി കുര്‍ബാന അര്‍പ്പിച്ചു കഴിഞ്ഞ് സംസാരിച്ചുനില്ക്കുമ്പോള്‍ സ്ത്രീ ഓടിക്കയറി വന്ന് അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ഏതാനും ചുവടുകള്‍ അകലേയ്ക്ക് അച്ചന്‍ മറിഞ്ഞുവീണു. പക്ഷേ അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
കാന്‍കോവോ നോവാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ യൂത്ത് കോണ്‍ഫ്രന്‍സിന് വേണ്ടിയുള്ള പ്രോഗ്രാമിനിടയ്ക്കാണ് സംഭവം നടന്നത്. സ്ത്രീ ആരാണെന്നോ എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സാത്താന്‍ തന്നെ വെറുക്കുന്നുവെന്നും താന്‍ പരിശുദ്ധ മറിയത്തിന് നന്ദി പറയുന്നുവെന്നും ഫാ. റോസി പിന്നീട് പ്രതികരിച്ചു.