ഇന്ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ നാം ആഘോഷി്ക്കുകയാണല്ലോ? എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം?
മാതാവ് ദൈവത്തിന്റെ ശക്തിയാല്‍ ആത്മശരീരങ്ങളോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം. സ്വര്‍ഗ്ഗാരോഹണം സ്വശക്തിയാലുളള കര്‍ത്താവിന്റെ സ്വര്‍ഗ്ഗപ്രവേശനമാണെങ്കില്‍ ഇവിടെ മറിയം പ്രവേശിപ്പിക്കപ്പെടുകയാണ്. അമലോത്ഭവത്താല്‍ പാപത്തിന്റെ മേല്‍ വിജയം നേടിയ മറിയം സ്വര്‍ഗ്ഗാരോപണം വഴി മരണത്തിന്റെമേല്‍ വിജയം നേടിയിരിക്കുന്നു.
ഭൗതികജീവിതത്തിന്റെ പൂര്‍ത്തീകരണത്തില്‍ നിത്യകന്യകയും അമലോത്ഭവയും സഹരക്ഷയുമായ ദൈവമാതാവ് ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്തു എന്നാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് 1950 നവംബര്‍ 1 ന് പന്ത്രണ്ടം പീയൂസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്.