ഗിസ: ഈജിപ്തിലെ ഗിസയിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ നാല്പതിലധികം പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണ്. ഇന്നലെയാണ് ദുരന്തമുണ്ടായത്.
രണ്ടുവയസിനും ആറുവയസിനും ഇടയിലുള്ള 35 കുട്ടികളാണ് അപകടത്തില്‍ പെട്ടത്. വികാരി ഫാ. അബ്ദുള്‍ മസിഹയും മരണമടഞ്ഞവരില്‍ പെടുന്നു.
ഇലക്ട്രിക്കല്‍ അപകടമാണ് ദുരന്തത്തിന് വഴിതെളിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പോപ്പ് തവദ്രോസ് രണ്ടാമന്‍ ദുരന്തത്തില്‍ അനുശോചനംഅറിയിച്ചു.