നിക്കരാഗ്വ: പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സര്‍ക്കാര്‍ വീണ്ടും ക്രൈസ്തവര്‍ക്ക് നേരെ ആഞ്ഞടിക്കുന്നു.മിഷനറിസ് ഓഫ് ചാരിറ്റിയെ രാജ്യത്തിന് വെളിയിലാക്കിയ, മെത്രാനെ വീട്ടുതടങ്കലിലാക്കിയ ഭരണകൂടം ഇപ്പോഴിതാ മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളിനോട് അനുബന്ധിച്ച് നടത്തിയമരിയന്‍ പ്രദക്ഷിണവും തടഞ്ഞിരിക്കുന്നു. മനാഗ്വ കത്തീഡ്രലില്‍ വിശുദ്ധ ബലിക്ക് ശേഷംനടന്ന മരിയന്‍ പ്രദക്ഷിണമാണ് പോലീസ തടഞ്ഞത്.മേരി മദര്‍ ഓഫ് ഹോപ്പ് എന്നശീര്‍ഷകത്തില്‍ നടത്തിയ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ അണിച്ചേര്‍ന്നിരുന്നു.
നിക്കരാഗ്വയുടെയും വ്ത്തിക്കാന്റെയും പതാകകള്‍ കയ്യിലേന്തി നിക്കരാഗ്വ മാതാവിന്റേതാണ് എന്ന് ഉറക്കെ പ്രഘോഷിച്ച പ്രദക്ഷിണത്തിനാണ് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. ട്രക്കിലായിരുന്നു മാതാവിന്റെ രൂപം വഹിച്ചിരുന്നത്.വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെഇന്‍ഷുറന്‍സ് ഡോക്യുമെന്റ്‌സും പോലീസ്ആവശ്യപ്പെട്ടു.
ഇതേ ദിവസം തന്നെ ഹോളി സ്പിരിറ്റ് ഇടവകയിലെ ഫാ. ഓസ്‌ക്കാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് നാലിനാണ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്.
നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചിവരുന്ന ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ വിശ്വാസികള്‍ ആശങ്കാകുലരാണ്.