ശുദ്്ധീകരണം എന്ന വാക്ക് നാം കേട്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ശുദ്ധീകരണം എന്ന വാക്കിനെക്കുറി്ച്ച് നല്കുന്ന വിശദീകരണം ഇങ്ങനെയാണ്.
പരമധ്യാനത്തിന്റെ പ്രവാഹത്തില്‍പെട്ട് സ്വയം ഇല്ലാതാകാന്‍ശ്രമിക്കൂ. നിങ്ങള്‍ മനുഷ്യരാണെന്നത് മറക്കാനും സെറാഫുകളായി മാറാനും ശ്രമിക്കൂ. പരമധ്യാനത്തിന്റെ തീച്ചൂളയിലേക്ക്, അഗ്നിജ്വാലയിലേക്ക് നിങ്ങളെതന്നെ എടുത്തെറിയൂ, ദൈവത്തെ ധ്യാനിക്കുന്നത്കമ്പി, തീക്കല്ലില്‍ ഉരസുമ്പോഴുണ്ടാകുന്ന തീപ്പൊരി പോലെയാണ്. അത് തീയും വെളിച്ചവും നല്കുന്നു. നിഷ്പ്രഭവും അശുദ്ധവുമായതിനെ നശിപ്പിച്ച് പ്കാശവും ശുദ്ധിയുമുള്ള ജ്വാലയാക്കുന്ന അഗ്നി.അതാണ് ശുദ്ധീകരണം.