വൈദികരുടെ ജീവിതത്തിന്റെ സത്യസനധമായ ആവി്ഷ്‌ക്കാരമായ ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ പിന്നില്‍ തലശ്ശേരിഅതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കും ഒരു പങ്കുണ്ട്. അതേക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനായ അനീഷ് പറയുന്നത് ഇപ്രകാരമാണ്.
എറണാകുളം പിഒസിയില്‍ വച്ചാണ് സിനിമയുടെകാര്യം സംസാരിക്കാന്‍ വേണ്ടി മാര്‍ജോസഫ് പാംപ്ലാനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഒപ്പംതിരക്കഥാകൃത്ത്‌ലീജോയുമുണ്ടായിരുന്നു.വളരെ തിരക്കിലും മാര്‍ പാംപ്ലാനി സിനിമയെക്കുറിച്ച് സംസാരിക്കാനും കഥ കേള്‍ക്കാനും തയ്യാറായി എന്നത് ഏറെസന്തോഷംനല്കുന്ന അനുഭവമായിരുന്നു.
കഥയും സംഭവങ്ങളും പറഞ്ഞുവെങ്കിലും തിരക്കഥയുടെ വായനയിലൂടെ മാത്രമേ ചിത്രത്തിന്റെ ആന്തരികാര്‍ത്ഥവും ഹൃദ്യതയും ആര്‍ക്കും മനസ്സിലാവുകയുള്ളൂ.
എന്നാല്‍ പാംപ്ലാനി പിതാവിന് തിരക്കഥവായിക്കാനുള്ള സമയംകിട്ടുമോയെന്ന് ഉള്ളില്‍സംശയമുണ്ടായിരുന്നു. എങ്കിലും മടിച്ചുമടിച്ചു അക്കാര്യംചോദിച്ചപ്പോള്‍ പിതാവിന്റെമറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തിരക്കഥവായിക്കാന്‍ താല്പര്യമുണ്ടെന്നും തലശ്ശേരിയിലേക്കുള്ളയാത്രയില്‍ ട്രെയിനില്‍ വച്ച് വായിക്കാമെന്നുമാണ് അദ്ദേഹംപറഞ്ഞത്.
ഏറെ സ്‌ന്തോഷത്തോടെ ഞങ്ങള്‍തിരക്കഥ നല്കി. ഒരാഴ്ചയ്ക്ക്‌ശേഷംപിതാവ് തിരക്കഥ വായിച്ചതിന്‌ശേഷം നല്ല അഭിപ്രായംപറയുകയും സിനിമയ്ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുകയും ചെയ്തു. ഇത് തങ്ങളെ സംബന്ധിച്ച് ഏറെ പ്രോ്ത്സാഹനജനകമായിരുന്നുവെന്ന് അനീഷും ലീജോയും പറയുന്നു.
“പൗരോഹിത്യത്തിന്റെ നന്മയാണ് സഭയുടെശക്തിയെന്ന്‌സഭയുടെശത്രുക്കള്‍ക്കറിയാം.പൗരോഹിത്യത്തിന്റെ നന്മയെക്കുറിച്ച് പറയുന്ന ഹൃദയത്തിലേക്ക് ഒരേ ദൂരം എന്ന സിനിമയ്ക്ക് എല്ലാവിജയങ്ങളും ആശംസിക്കുന്നു” വെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍.
ഈ സിനിമ കാണുമ്പോള്‍ താനൊരു ക്രൈസ്തവനായതില്‍ ഏതൊരാള്‍ക്കും അഭിമാനം തോന്നുമെന്നുമാണ് സംവിധായകന്റെ പ്രതീക്ഷ.സഭയ്‌ക്കോ കത്തോലിക്കാവിശ്വാസത്തിനോ കോട്ടംതട്ടുന്ന ഒരു വാക്കുപോലും ഈ സിനിമയില്‍ ഇല്ലെന്ന് ഇദ്ദേഹം ഉറപ്പുപറയുന്നു.
ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ മീഡിയ പാര്‍ടണറായിരിക്കുന്നത് മരിയന്‍ പത്രമാണ്.