Saturday, November 2, 2024
spot_img
More

    താമസം സമരപ്പന്തലിലേക്ക് മാറ്റും: തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

    വിഴിഞ്ഞം: അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൊടുംവെയിലില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാന്‍ വേണ്ടിവന്നാല്‍ തന്റെ താമസം ബിഷപ്‌സ്ഹൗസില്‍ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ.

    തുറമുഖ നിര്‍മ്മാണത്തെതുടര്‍ന്നുള്ള തീരശോഷണം മൂലംവീടുകളും തൊഴിലുകളും ന്ഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായനഷ്ടപരിഹാരം തേടിതീരദേശ വാസികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം സ്തംഭിപ്പിച്ചു നടത്തുന്ന രാപകല്‍ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിുന്നു അദ്ദേഹം.

    ദിവസങ്ങളായി മത്സ്യത്തൊഴിലാളികള്‍നടത്തുന്ന സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!