കര്‍ത്താവേ എന്തുകൊണ്ടാണ് നമ്മള്‍വീണ്ടുംവീണ്ടും നമ്മുടെജീവിതങ്ങളെ തമ്പുരാന് സമര്‍പ്പിക്കുന്നത്? നിശ്ചയമായും ഒരു പ്രാവശ്യം ചെയ്താല്‍ മതിയാകുമല്ലോ? യാക്കോബ് ശ്ലീഹായുടെസംശയമാണ് ഇത്. ഈശോ ഇതിന് മറുപടി പറഞ്ഞത് എന്താണെന്ന് നോക്കാം.
‘ എന്റെസ്‌നേഹിതാ, നമ്മള്‍ ജീവിക്കുന്നത്‌ദൈവേഷ്ടത്താലാണെന്നും ദൈവേഷ്ടം നിറവേറ്റുവാനാണെന്നും നമ്മെതന്നെ ഓര്‍മ്മപ്പെടുത്തുവാനാണ് ഓരോ ദിവസവും നമ്മുടെ ജീവിതങ്ങള്‍ പിതാവിന് സമര്‍പ്പിക്കുന്നത്. നീ ഒരു കുട്ടിയായിരുന്നപ്പോള്‍, നിങ്ങളുടെ മാതാവിനോടും പിതാവിനോടും എത്രവട്ടം അവരെ ഇഷ്ടമാണ് എ്ന്നു പറഞ്ഞിട്ടുണ്ട്. ഓരോ പ്രാവശ്യവും അങ്ങനെ പറയുമ്പോള്‍ അത് അവരെ സന്തോഷിപ്പിക്കുമായിരുന്നു അല്ലേ. എത്രയോ തവണ നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ അവര്‍ക്ക് പ്രിയപ്പെട്ടവരാണെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ എത്ര തവണ പറഞ്ഞാലും വീണ്ടും വീണ്ടും അത് കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്തെന്നാല്‍ അത് നിങ്ങള്‍ക്ക് ആനന്ദവും ആശ്വാസവും സുരക്ഷിതത്വവും നല്കുന്നു. ഇങ്ങനെതന്നെയാണ് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ കാര്യവും. നിങ്ങളുടെ സ്‌നേഹവചസുകള്‍ക്കായി അവിടുന്ന് കാതോര്‍ത്തിരിക്കുന്നു. മാത്രമല്ല അവിടുന്ന് ഓരോരുത്തരെയും ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നുമുണ്ട്.’
അതെ, ഈശോയുടെ ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് ഓരോ ദിവസവും നമ്മുടെ ജീവിതങ്ങളെ ഈശോയ്ക്ക് സമര്‍പ്പിക്കാം. ഈശോയ്ക്ക് അതേറെ ഇഷ്ടമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ…