പല കാര്യങ്ങളിലും അത്യാര്‍ത്തി ഒരു സ്വഭാവപ്രത്യേകതയായി കൊണ്ടുനടക്കുന്നവരുണ്ട്. പണം, ഭക്ഷണം,വസ്ത്രം,ആഭരണം..പദവി.. ഇങ്ങനെ അത്യാര്‍ത്തിയുടെ മേഖലകള്‍ നിരവധിയാണ്. അ്ത്യാര്‍ത്തിയുടെ സ്വഭാവം എന്തുമായിരുന്നുകൊള്ളട്ടെ അതൊരുതിന്മയാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ ഇ്ക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
‘അത്യാര്‍ത്തി മനുഷ്യനെ നശിപ്പിക്കാന്‍ പോന്നതാണ്. അത്് പണത്തോടുള്ളതായാലും വസ്തുക്കളോടുള്ളതായാലും, എന്തിനോടാണോ നീ ആര്‍ത്തിയുള്ളവനായിരിക്കുന്നത് നിന്റെ അത്യാര്‍ത്തിയുടെ സ്വാധീനത്തിന്റെ ഫലമായി നീ അത് മറ്റുള്ളവര്‍ക്ക് നിഷേധിക്കുകയും സ്വാര്‍ത്ഥചിന്തയില്‍ വളരുകയും ചെയ്യും.‘
അത്യാര്‍ത്തി മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കാതിരിക്കുകയും പിടിച്ചുപറിക്കുകയുംചെയ്യുന്നതാണ്.ആയതിനാല്‍ നമുക്ക് ഈ പാപത്തില്‍ നിന്ന് ഓടിയകലാം.