ലോകം മുഴുവന്‍ വിശ്വാസപരമായ പ്രതിസന്ധിനേരിട്ടുകൊണ്ടിരുന്ന അവസരത്തിലാണ് മെല്‍ ഗിബ്‌സണന്‌റെ പാഷന്‍ ഓഫ് ദ ്‌ക്രൈസ്റ്റ് പുറത്തിറങ്ങിയത്.പ്രസ്തുത ചിത്രം അനേകരെ ക്രി്‌സതീയവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാനുംവിശ്വാസപരമായ പ്രതിസന്ധികള്‍ക്ക് ഉത്തരം നല്കാനും കാരണമായതുപോലെ ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയ്ക്കും ഇത്തരത്തിലുള്ള ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കെസിബിസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയുടെ ഈ വാക്കുകള്‍ ഹൃദയത്തിലേക്ക് ഒരേ ദൂരം സിനിമയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ ഏറെ പ്രോത്സാഹനംനല്കിയിരുന്ന ഒന്നായിരുന്നുവെന്ന് സംവിധായകന്‍ അനീഷ്. താനും തിരക്കഥാകൃത്ത് ലീജോയും കൂടി സിനിമയെ ക്കുറിച്ച് സംസാരിക്കാനെത്തിയപ്പോള്‍ അച്ചന്‍ തങ്ങളെ കേള്‍ക്കാന്‍ കാണിച്ച സന്നദ്ധതയും തിരക്കഥ വായിക്കാന്‍ കാണിച്ച സന്തോഷവും കൃതജ്ഞതയോടെയാണ് അനീഷ് സ്മരിക്കുന്നത്.
തിരക്കഥ വായിച്ചതിന് ശേഷമായിരുന്നു അച്ചന്‍ പ്രസ്തുതസിനിമയെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനോട് ഉപമിച്ചത്. വൈദികന്റെ യഥാര്‍ത്ഥ ജീവിതത്തെ വളരെ ഹൃദയസ്പര്‍ശിയായിട്ടാണ് തിരക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അച്ചന്‍ അഭിപ്രായപ്പെട്ടു. അനീഷ് വ്യക്തമാക്കി.
വ്യവസ്ഥകളില്ലാതെ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള പ്രചോദനമായിരിക്കും ഈ സിനിമകണ്ട് തീരുമ്പോള്‍ ഒരു പ്രേക്ഷകനുണ്ടാകുന്നതെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. അണിയറയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ മീഡിയ പാര്‍ട്ട്ണര്‍ മരിയന്‍ പത്രമാണ്.
ഇതിനകം സഭയിലും സമൂഹത്തിലും നിന്ന് ഈ ചിത്രത്തിന് അകമഴിഞ്ഞ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമകൂടിയാണ് ഹൃദയത്തിലേക്ക ഒരേ ദൂരം.