ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ ദയാവധം നിയമവിധേയമാക്കിക്കൊണ്ട് നാലു ബില്ലുകള്‍ പാസാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ രംഗത്തെത്തി. മരണസംസ്‌കാരത്തിനും വലിച്ചെറിയല്‍ സംസ്‌കാരത്തിനും പുതിയ വഴി തുറക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് സഭ ആരോപിച്ചു.
ഉത്ഭവം മുതല്‍ അവസാനം വരെ ജീവന്‍ സ്വഭാവികമായുംസംരക്ഷിക്കപ്പെടണമെന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം. ദുരിതങ്ങളനുഭവിക്കുന്നവരെ തുടച്ചുനീക്കാന്‍സമൂഹത്തിന് കഴിയില്ല,.ശാരീരികവും മാനസികവുമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം. അതിനുള്ള ഉദാഹരണങ്ങളാണ് സഭയുടെ ആഭിമുഖ്യത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍.
ഓരോ ജീവനും മൂല്യമുണ്ട്.ജീവന്‍ ദൈവികദാനമാണ്.നമ്മള്‍ഒരിക്കലും അതിന്റെ ഉടമസ്ഥരല്ല. സഭ പ്രതികരണങ്ങളില്‍ രേഖപ്പെടുത്തി.
ദയാവധം നിയമവിധേയമാക്കിക്കൊണ്ട് പാസാക്കിയ നാലു ബില്ലുകളില്‍ രണ്ടെണ്ണം പരിചയപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷവും രണ്ടെണ്ണം ഈ വര്‍ഷവുമായിരുന്നു.