ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ടാണ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്ന് ഹൃദയത്തിലേക്ക് ഒരേ ദൂരംസിനിമയുടെ സംവിധായകന്‍ അനീഷ്. സിനിമയെക്കുറിച്ച് മാര്‍ താഴത്തിനെ കണ്ട് സംസാരിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നു അത്. കൂടെ തിരക്കഥാകൃത്ത് ലീജോയും ഉണ്ടായിരുന്നു.
വളരെ കാര്‍ക്കശ്യക്കാരന്‍എന്ന് മുന്‍വിധിയുള്ളതിനാല്‍ ഇത്തിരി ആശങ്ക ഉളളിലുണ്ടായിരുന്നുവെന്ന് അനീഷ് മറച്ചുവച്ചില്ല. പ്‌ക്ഷേ അതെല്ലാം കാറ്റില്‍പറത്തുന്ന വിധത്തിലുള്ള ഇടപെടലായിരുന്നു താഴത്ത് പിതാവിന്റേത്. അനീ്ഷ്പറയുന്നു.
വളരെ തിരക്കുപിടിച്ച ദിവസമായിരുന്നിട്ടും ഏകദേശം ഒരു മണിക്കൂറോളം സിനിമയെക്കുറിച്ച് സംസാരിക്കാനും വണ്‍ലൈന്‍ കേള്‍ക്കാനുമായി പിതാവ് കാണിച്ച സന്മനസ്സിനെ തിരക്കഥാകൃത്തും സംവിധായകനും നന്ദിയോടെയാണ് ഓര്‍മ്മിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍വളരെ പ്രസക്തമായ വിഷയമാണ് സിനിമയുടേതെന്ന് കഥ കേട്ട മാര്‍ താഴത്ത് അഭിപ്രായപ്പെട്ടു.സിനിമയ്ക്കു വേണ്ട എല്ലാവിധ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്ത അദ്ദേഹം അനുഗ്രഹവും ആശീര്‍വാദവും നല്കിയാണ് യാത്രയാക്കിയതെന്നും അനീഷ് ഓര്‍മ്മിക്കുന്നു.
വര്‍ത്തമാനകാലത്തില്‍ വൈദികജീവിതം അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വൈദികജീവിതമെന്തെന്ന് കാണിച്ചുകൊടുക്കുന്ന സിനിമയായിരിക്കും ഹൃദയത്തിലേക്ക് ഒരേ ദൂരം. മരിയന്‍ പത്രമാണ് സിനിമയുടെ മീഡിയ പാര്‍ട്ണര്‍.
ചിത്രത്തിന്റെ ഗാനങ്ങളുടെ റിക്കോര്‍ഡിംങ് ഇതിനകം നടന്നുകഴിഞ്ഞു. മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.