Monday, February 17, 2025
spot_img
More

    അയല്‍ക്കാരനെതിരെ തിന്മ ചെയ്യരുതേ.. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

    ഇന്ന് പലയിടങ്ങളിലും അയല്‍വക്കബന്ധങ്ങള്‍ അത്ര ദൃഢമോ സുന്ദരമോ അല്ല. എനിക്ക് എ്‌ന്റെ കാര്യം എന്ന മട്ടില്‍ സ്വയംപര്യാപ്തതയുടെ കാലം നമുക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നു. അതിനിടയില്‍ അയല്‍ക്കാരന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അത് മനസ്സില്‍ നീണ്ടുനില്ക്കുന്ന അകല്‍ച്ചയ്ക്കും ശത്രുതയ്ക്കും വഴിയൊരുക്കുകയും ചെയ്യും.പക വളര്‍ന്ന് അയല്‍ക്കാരനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന വിധത്തിലുളള ശത്രുത രൂപപ്പെടും. അയല്‍ക്കാരനെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്ന തീരുമാനത്തിലെത്തുന്നവരുമുണ്ട്. പലപ്പോഴും വികാരാവേശം കൊണ്ട് പല അതിക്രമങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഇത്തരക്കാരോടായി തിരുവചനം പറയുന്നത് ഇതാണ്:

    എന്തു കുറ്റത്തിനായാലും അയല്‍ക്കാരന് തിന്മ ചെയ്യരുത്.വികാരാവേശം കൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്( പ്രഭാഷകന്‍ 10:6)

    അകലെയുള്ള മിത്രത്തെക്കാള്‍ അടുത്തുളള ശത്രുവാണ് ആവശ്യഘട്ടങ്ങളില്‍ ഉപകാരപ്പെടുന്നത് എന്നും മറക്കാതിരിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!