Thursday, November 21, 2024
spot_img
More

    വാഹനത്തില്‍ കൊന്ത സൂക്ഷിക്കുന്ന മരിയഭക്തനായ സുരേഷ് ഗോപിയെക്കുറിച്ചറിയാമോ?

    ചലച്ചിത്ര നടന്‍സുരേഷ് ഗോപി നമുക്കെല്ലാവര്‍ക്കും പരിചിതനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും നമുക്കറിയാം. അദ്ദേഹത്തിന്റെ അത്തരം നിലപാടുകളോട് വിയോജിക്കുന്നവര്‍ പോലും സുരേഷ് ഗോപി എന്ന മനുഷ്യസ്‌നേഹിയെ, നന്മ നിറഞ്ഞ മനുഷ്യനെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുമുണ്ട്. ഇതൊക്കെ സുരേഷ് ഗോപി എന്ന നടന്റെ, സാമൂഹ്യപ്രവര്‍ത്തകന്റെ, രാഷ്ട്രീയക്കാരന്റെ ഒരു മുഖം. എന്നാല്‍ ഇതിനൊപ്പം അദ്ദേഹം ഒരു മരിയഭക്തന്‍ കൂടിയാണെന്ന കാര്യം എത്രപേര്‍ക്കറിയാം?

    എന്നാല്‍ അത് സത്യമാണ്. തികഞ്ഞ മരിയഭക്തനാണ് സുരേഷ് ഗോപി. സ്‌കൂള്‍ ജീവിതകാലം മുതല്‍ ആരംഭിച്ചതാണ് അദ്ദേഹത്തിന് മാതാവിനോടുള്ള ഭക്തി. കൊല്ലം തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററിസ്‌കൂളില്‍പഠിച്ച അദ്ദേഹം ബോര്‍ഡിംങില്‍ നിന്നാണ് പഠിച്ചത്.

    പുലര്‍ച്ചെ അഞ്ചു മണിക്ക് ഉറക്കമുണരണമെന്നാണ് അവിടത്തെ നിയമം. മാത്രവുമല്ല കൊന്ത ചൊല്ലിയാണ് അന്നേ ദിവസം ആരംഭിക്കുന്നതും. അന്നുമുതല്ക്കാണ് കൊന്തയും പരിശുദ്ധ അമ്മയും സുരേഷ്‌ഗോപിയുടെ നെഞ്ചില്‍വിശ്വാസത്തിന്റെ തിരിനാളമായിതെളിഞ്ഞത്.

    സിനിമാക്കാരനായപ്പോഴും മാതാവിനോടുളള ഭക്തി അദ്ദേഹം വിട്ടുപേക്ഷിച്ചില്ല. ലേലം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ വെള്ളിക്കുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുമ്പ് പ്രാര്‍ത്ഥിക്കുന്നതായിട്ടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ചാക്കോച്ചിയെ ആദ്യമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

    ചിത്രം വന്‍ വിജയമായതോടെ പിന്നീട് വന്ന പല സിനിമകളിലും സുരേഷ്‌ഗോപിയുടെ നിര്‍ദ്ദേശാനുസരണം ഗ്രോട്ടോ യുംചേര്‍ക്കപ്പെട്ടു.
    ഒറ്റക്കൊമ്പന്‍ എന്നസിനിമയുടെചിത്രീകരണത്തിനെത്തിയപ്പോള്‍ പാലാകുരിശുപള്ളിയില്‍,മാതാവിന്റെ രൂപത്തിന് മുമ്പില്‍ തിരികത്തിച്ചുപ്രാര്‍ത്ഥിക്കാനുംസുരേഷ്‌ഗോപി മറന്നിരുന്നില്ല.

    സുരേഷ്‌ഗോപിയുടെ മരിയസ്‌നേഹം തിരിച്ചറിഞ്ഞ പലരും അദ്ദേഹത്തിന് ഒരുപാട് കൊന്തസമ്മാനമായി നല്കിയിട്ടുണ്ട്. ആകൊന്തകളെല്ലാം അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.

    സുരേഷ് ഗോപിയുടെ വാഹനത്തിലും കൊന്ത സൂക്ഷിച്ചിട്ടുണ്ട.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!