വിശുദ്ധ പാദ്രെ പിയോയുടെ ജീവിതകഥ പറയുന്ന സിനിമയുടെട്രെയിലര്‍ ഔദ്യോഗികമായി റീലീസ് ചെയ്തു. സെപ്തംബര്‍ ഒമ്പതിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രത്തില്‍ വിശുദ്ധന്റെ വേഷം അഭിനയിക്കുന്ന നടന്‍ ഷിയ ലാബിയൂഫ് ചിത്രീകരണവേളയില്‍ കത്തോലിക്കാവിശ്വാസിയായിമാറിയിരുന്നു. അടുത്തയിടെ ഒരു അഭിമുഖത്തിലാണ് നടന്‍തന്നെ ഇക്കാര്യംഅറിയിച്ചത്. ജീവിതത്തിലെ ഏറെ പ്രകഷുബ്ധമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഈ സിനിമയില്‍അഭിനയിക്കാന്‍ ഇടയായതെന്നും വിശുദ്ധന്റെ ജീവിതം തന്നെ ആഴത്തില്‍സ്പര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്തോലിക്കാവിശ്വാസത്തോട് ആഭിമുഖ്യമുണ്ടായതെന്നും ഷിയ വ്യക്തമാക്കി.
ദി ചോസണ്‍, ഫാ. സ്റ്റൂ തുടങ്ങിയ വിശ്വാസസംബന്ധമായ സിനിമകള്‍ പ്രേക്ഷകരില്‍ ഏറെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്താണ് വിശുദ്ധ പാദ്രെ പിയോയും കടന്നുവരുന്നത്.
പഞ്ചക്ഷതധാരിയായ വിശുദ്ധന്റെ ജീവിതകഥ അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.