മണര്‍കാട്:മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മ്ര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്‍രെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് നാളെ തുടക്കമാകും.
നാളെ കൊടിമരം ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും. ഇന്ന് വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ നോന്വാചരണത്തിലേക്ക്കടക്കും. നാളെ വൈകുന്നേരം 4.30നാണ്‌കൊടിമരം ഉയര്‍ത്തല്‍.
ഏഴാംതീയതി വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് നടതുറക്കലും നടക്കും.രാത്രി എട്ടിന് കരോട്ടെപള്ളിചുറ്റിയുള്ളപ്രദക്ഷിണം.
എട്ടാംതീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തോടെയും നേര്‍ച്ച വിതരണത്തോടെയും തിരുനാളാചരണം സമാപിക്കും.