കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി പഴയപള്ളിയുടെ പുതിയപാലത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു.
കെ.കെ റോഡും അക്കരപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നതോടെ ഭക്തജനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തിരക്കൊഴിവാക്കി എളുപ്പത്തിൽ പള്ളിയിൽ എത്തുവാനും തിരികെ പോകുവാനും സാധിക്കും.
ദേശീയപാതയിൽനിന്നു നേരിട്ട് പഴയപള്ളി ഗ്രൗണ്ടിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് പുതിയ റോഡ് . വലിയ വാഹനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ ഇവിടേക്ക് പ്രവേശിക്കാനാകും. ഇടവക ജനങ്ങളുടെയും, മറ്റ് വിശ്വാസ സമൂഹത്തിന്റെയും സഹകരണത്തോടെയാണ് പാലം പൂർത്തീകരിച്ചത്.അക്കരപ്പള്ളിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടി നിർമിച്ചിട്ടുള്ളതാണ് ഈ പാലം.
500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ പാര്‍ക്കിംഗ് ഗ്രൗണ്ടും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ചടങ്ങിൽ കത്തീദ്രൽ ചർച്ച് വികാരി ഫാ. വർഗ്ഗീസ് പരിന്തിരി,മറ്റ് വൈദീകർ, ജനപ്രതിനിധികൾ, വിശ്വാസി കൾ തുടങ്ങിയവർ പങ്കെടുത്തു.