മെക്‌സിക്കോ സിറ്റി: അക്രമത്തിന്റെ മറവില്‍ വൈദികനെയും സെമിനാരിക്കാരെയും കൊളളയടിച്ചു. സെയ്ന്റ്‌സ് ഓഫ് അമേരിക്ക ഇടവകയില്‍ ഓഗസ്റ്റ് 29ന് അതിക്രമിച്ചുകയറിയാണ് അക്രമികള്‍ വൈദികനെയും സെമിനാരിക്കാരെയും കൊള്ളയടിച്ചത്.
വൈദികന്റെ മൊബൈല്‍ഫോണ്‍, പള്ളിയിലെ സംഭാവനപ്പെട്ടി തുടങ്ങിയവയാണ് അപഹരിച്ചത്. സെമിനാരിവിദ്യാര്‍ത്ഥികളുടെ ഫോണും ലാപ്പ്‌ടോപ്പും കവര്‍ന്നെടുത്തു. ഞങ്ങള്‍ക്കുള്ളതെല്ലാം അവര്‍ തട്ടിയെടുത്തുവെന്നാണ് വൈദികനും സെമിനാരിവിദ്യാര്‍ത്ഥികളോടും മാധ്യമങ്ങളോട് പറഞ്ഞു,. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെന്റ് ലോറന്‍സ് ഡീക്കന്‍, മാര്‍ട്ടയര്‍പാരീഷ് എന്നിവയും കൊള്ളയടിക്കപ്പെട്ടിരുന്നു.
ദേവാലയത്തിന്റെ ഭിത്തിയില്‍ വലിയ ദ്വാരമുണ്ടാക്കിയാണ് ഇവിടെനിന്ന് നേര്‍ച്ചപ്പെട്ടി മോഷ്ടിച്ചുകൊണ്ടുപോയത്. മെക്‌സിക്കോയില്‍ പരക്കെ അക്രമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെയുള്ള അനിഷ്ടസംഭവങ്ങളും അരങ്ങേറുന്നത്.