ന്യൂ ഓര്‍ലെന്‍സ്: ബുര്‍ക്കിനോഫാസോയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ വിട്ടയച്ചു. കഴിഞ്ഞ ഏപ്രിലിലാണ് 83 കാരിയായ സുള്ളെന്‍ ടെന്നിസണെ അക്രമികള്‍തട്ടിക്കൊണ്ടുപോയത്. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് മോചനം.സിസ്റ്റര്‍ സുരക്ഷിതയായിരിക്കുന്നുവെന്ന് കോണ്‍ഗ്രിഗേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 2014 മുതല്‍ ബുര്‍ക്കിനോ ഫാസോയില്‍മിഷനറിയായി സേവനം ചെയ്തുവരികയായിരുന്നു ന്യൂഓര്‍ലിയന്‍ സ്വദേശിയായ സിസ്റ്റര്‍ സുള്ളെന്‍.
ചെറിയൊരു വീട്ടില്‍ മറ്റ് രണ്ട് അംഗങ്ങളുമൊപ്പം ജീവിച്ചുവരുമ്പോഴായിരുന്നു ഏപ്രില്‍ 5 ന് സിസ്റ്ററെ തട്ടിക്കൊണ്ടുപോയത്. സിസ്റ്റര്‍ അമേരിക്കയുടെ മണ്ണിലാണെന്നും എന്നാല്‍ അമേരിക്കയിലല്ലെന്നുമാണ് പത്രക്കുറിപ്പ്. ബുര്‍ക്കിനോ ഫാസോയില്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിക ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്.പ്രത്യേകിച്ച് 2016 മുതല്‍. അക്രമികളുടെ കൈയില്‍പെട്ട് ജീവന്‍വെടിയുന്ന ക്രൈസ്തവര്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുകയാണ്.