Friday, January 2, 2026
spot_img
More

    വിഴിഞ്ഞം പരിശുദ്ധ അമ്മയുടേതാണ്, അമ്മ യുദ്ധം ചെയ്തുകൊളളും:കൃപാസനം ജോസഫച്ചന്‍

    വിഴിഞ്ഞം പരിശുദ്ധ അമ്മയുടേതാണെന്നും വിഴിഞ്ഞം സമരത്തില്‍ അമ്മ യുദ്ധം ചെയ്തുകൊള്ളുമെന്നും കൃപാസനം ജോസഫച്ചന്‍.വിഴിഞ്ഞം സമരഭൂമിയില്‍ നിന്നുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉ

    ടമ്പടി പ്രാര്‍ത്ഥന റദ്ദാക്കിയിട്ടാണ് താന്‍ ഇന്ന്ഇവിടെനില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു അനുഭവസാക്ഷ്യവും അദ്ദേഹം പങ്കുവച്ചു. ഓഖി ദുരന്തത്തില്‍മരണമടഞ്ഞ92 പേര്‍ക്ക് ന്ഷ്ടപരിഹാരം കിട്ടാതെവന്നപ്പോഴാണ് ഹൈക്കോടതിയില്‍ പോയത്. റൈറ്റ് റ്റു ലൈഫ് 21 ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തത് എന്നതുകൊണ്ടും ഭരണഘടനാനുസൃതമായ അവകാശത്തിന് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നതു എന്നതുകൊണ്ടും ഭരണഘടനാ ബെഞ്ചിനെ കൊണ്ടുവരേണ്ടിവരുമെന്ന് വക്കീല്‍ ഒരുസംശയം പറഞ്ഞിരുന്നു. ഭരണഘടനാ ബെഞ്ച് വന്നാല്‍ ഉടനടി കേസ്തീരില്ല.ഈ സമയം ഞാന്‍ ഉടമ്പടി മാതാവിനോട്,കൃപാസനം മാതാവിനോട് പ്രാര്‍ത്ഥിച്ചത് ഇതായിരുന്നു, ഭരണഘടനാ ബെഞ്ചിനെ കൊണ്ടുവന്ന് കേസ് അവസാനിപ്പിക്കരുത്. അമ്മ തന്നെ കേസ് വാദിക്കണം. അമ്മയാണ് വക്കീല്‍. അതിന്റെ ഫലമായി ആരെയുംകൊണ്ടുവരാതെ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.അത് മാതാവിന്റെ ശക്തിയാണ്. അതേ ശക്തി വിഴിഞ്ഞത്തും പ്രകടമാകും. ഞങ്ങള്‍ ഈ സമരം മാതാവിന് സമര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം തുടര്‍ന്നു.

    ഇവിടെ കടലാക്രമണം നടക്കുന്നതായി സര്‍ക്കാര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല.പക്ഷേ അമ്പതിനായിരത്തോളംപേര്‍ ക ുടിയൊഴിപ്പിക്കപ്പെട്ടിരിക്കുകയാണ്. കൊല്ലങ്കോടും ശംഖുമുഖവും മാത്രമേ തീവ്രകടലാക്രമണം നേരിടുന്ന തിരുവനന്തപുരത്തെ പ്രദേശങ്ങളായി കേരളസര്ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ. പക്ഷേ പൂന്തുറ,വേളി,വിഴിഞ്ഞം തുടങ്ങിയ ഇടങ്ങളിലായി ആറു ഗ്രാമങ്ങളാണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നത്.

    ഇതൊരു മനുഷ്യനിര്‍മ്മിതദുരന്തമാണ്. സര്‍ക്കാരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.കൂടങ്കുളത്തും മുലമ്പിള്ളിയിലും എല്ലാം ഇതുപോലെ വികസനത്തിന്റെ ഇരകളായി കഴിയുന്നവരെ കാണാം. ഭരണഘടന ഉറപ്പുവരുത്തുന്ന ജീവന്റെസംരക്ഷണത്തിന് വേണ്ടിയാണ്ഞങ്ങള്‍ ഇവിടെസമരം ചെയ്യുന്നത്.

    .ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ജീവനാണ്. ഇത് തിരിച്ചറിയാനുള്ള പ്രായോഗികവിവേകം സര്‍ക്കാര്‍ കാണിക്കണം.മുഖ്യമന്ത്രി വിഴിഞ്ഞം സമരത്തോട് ്അവഗണനാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതൊരിക്കലും ഒരു സമുദായത്തിന്റെ മാത്രംപ്രശ്‌നമല്ല,കേരളതീരത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ്. മനുഷ്യരാശിയുടെ സമരമാണ്. മുഖ്യമന്ത്രിക്ക് നഷ്ടപ്പെടാനുളളത് സമ്പത്താണെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത്ജീവനാണ്. ബുദ്ധിയും ബോധവുമുളളവര്‍ക്കും അരിയാഹാരം കഴിക്കുന്നവര്‍ക്കും ഇത് ബോധ്യമാകും. ഇത് ജീവന്റെ പ്രശ്‌നമാണ്. സര്‍ക്കാര്‍് തീകൊള്ളിക്കൊണ്ടാണ് തല ചൊറിയുന്നത്.

    സിംഗപ്പൂരാക്കാമെന്ന് പറഞ്ഞ് ഇവിടം സോമാലിയ ആക്കിയത് സര്‍ക്കാരാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അവിഹിത കൂടുകെട്ടിന്റെ ബലിയാടുകളായി മാറിയിരിക്കുകയാണ് തീരദേശജനത. ഒറ്റപ്പെടുത്തി തോല്പിക്കാമെന്ന് വിചാരിക്കരുത്. ഫാ.ജോസഫ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!