വിഴിഞ്ഞം: കടലിന്റെ മക്കള്‍ സ്വര്‍ണ്ണം പോലെയാണെന്നും ചിലരതിനെ ഉരച്ചുനോക്കിഉരച്ചുനോക്കി ഇല്ലാതാക്കിക്കളയുമെന്നും ഫാ. ജോസഫ് പുത്തന്‍പുര. ഒറ്റയ്ക്ക് നില്ക്കുന്ന ചുള്ളിക്കമ്പിനെ ഒടിച്ചുകളയാന്‍ എളുപ്പമാണ്.പക്ഷേ വിറകുകെട്ടിനെ ഒടിക്കാന്‍ എളുപ്പമല്ല.വിഴിഞ്ഞം സമരത്തിന്റെകാര്യത്തിലും അത് പ്രസക്തമാണ്.
ഇവിടെ നിങ്ങളാരും ഒറ്റയ്ക്കല്ല. നമ്മള്‍എല്ലാവരും ഒരുമിച്ചാണ്. നൂറുകണക്കിന് വൈദികരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും പ്രതിനിധിയായിട്ടാണ് താന്‍കോട്ടയത്ത് നിന്ന് ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കിയിലെ വീട്ടിലിരുന്ന് മീന്‍ നുള്ളിക്കഴിക്കുമ്പോള്‍ അതില്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണീരും വേദനയുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.മഹാപ്രളയകാലത്ത് ചെങ്ങന്നൂരിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും അച്ചന്‍ നന്ദിയോടെ അനുസ്മരിച്ചു.
വിവരമില്ലാത്ത പല നേതാക്കന്മാരുംപറയുന്നതുകേട്ട് ഗൗനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവം നിങ്ങളുടെ കണ്ണീര് കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്. ഈ സമരം നമ്മള്‍വിജയിക്കും. അദ്ദേഹം പറഞ്ഞു.