കൊച്ചി: തീരശോഷണംമൂലം ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയുള്ള താല്ക്കാലിക ക്യാമ്പാക്കി മാറ്റിയ വിഴിഞ്ഞം വലിയതുറയിലെ 150 വര്‍ഷത്തിലേറെ പഴക്കമുളള സിമന്റ് ഗോഡൗണില്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താമസിക്കുന്ന നൂറുകണക്കിന് പേരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. മാസങ്ങള്‍മാത്രം പ്രായമുളള കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരും രോഗികളുംവരെ അനാരോഗ്യകരമായ സാഹചര്യത്തില്‍ ജീവിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ ശോചനീയമാണ്
.ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ പുനരധിവസിപ്പിക്കാനോ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനോ ഇതുവരെ തയ്യാറായി്ട്ടില്ലാത്ത സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശലംഘനവും അനീതിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് തീരദേശവാസികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുക തന്നെ വേണം. പത്രക്കുറിപ്പില്‍ പറയുന്നു.