Saturday, January 3, 2026
spot_img
More

    അക്രമം: കൊളംബിയായില്‍ വൈകുന്നേരങ്ങളിലെ കുര്‍ബാനകള്‍ക്ക് തടസ്സം

    കൊളംബിയ:മയക്കുമരുന്നു സംഘവും പോലീസും തമ്മിലുളളസംഘര്‍ഷവും അക്രമങ്ങളും കാരണം വൈകുന്നേരങ്ങളിലെ വിശുദ്ധ കുര്‍ബാനകള്‍ക്ക് തടസം നേരിട്ടിരിക്കുകയാണെന്ന് ബിഷപ് റൂബെന്‍ ദാരിയോ ജാരാമില്ല.

    ഓഗസ്റ്റ് 30 ന് വൈകുന്നേരം ആറരയോടെ മയക്കുമരുന്ന് സംഘവും പോലീസും തമ്മിലുള്ള വെടിവയ്പ് ആരംഭിച്ചിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും തെരുവുകളിലെ സംഘര്‍ഷം സമൂഹത്തിന് മുഴുവന്‍ ആശ്ങ്കയും അപകടവും വരുത്തിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുളളറ്റുകള്‍ തെരുവിലൂടെ പായുന്നു.

    വീടുകള്‍ക്കും സ്ഥാപനങ്ങള്‍്ക്കും നേരെ അത് ലക്ഷ്യം തെറ്റിപായുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു.മാത്രവുമല്ല വൈകുന്നേരം ആറുമണിക്കുള്ളില്‍ ആളുകള്‍വീടുകളില്‍ എത്തിയിരിക്കണമെന്നും അതിന് ശേഷം പുറത്തിറങ്ങരുതെന്നും പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.

    ഇതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ നേരത്തെ അടയ്ക്കുന്നു,വ്യാപാരസ്ഥാപനങ്ങളും അടയ്ക്കുന്നു. വൈകുന്നേരത്തിന് മുമ്പായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടിവരുന്നു. ബിഷപ്‌സാഹചര്യം വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!