വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്റി പുറത്തിറങ്ങി. മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ് എന്നാണ് പേര്. മിഷനറിസ് ഓഫ് ചാരിറ്റിയും നൈറ്റ്‌സ് ഓഫ് കൊളംബസും ചേര്‍ന്നാണ് നിര്‍മ്മാണം. മദര്‍തെരേസയെക്കുറിച്ചുള്ള വെറുമൊരു സിനിമയല്ല ഇത്.
ദരിദ്രരില്‍ ക്രിസ്തുവിനെ സേവിക്കുന്നത് എങ്ങനെയെന്നുള്ള മദര്‍ തെരേസയുടെ കാഴ്ചപ്പാട് ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റിയിലൂടെ എങ്ങനെ യാഥാര്‍ത്ഥ്യമാകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ വെറുമൊരു ഡോക്യുമെന്ററിയായി കാണാനാവില്ല. ക്രിസ്ത്യന്‍ ഉപവിക്കുള്ള ആധികാരികമായ സാക്ഷ്യമാണ് ഈ ചിത്രം.
ആഗസ്റ്റ് 31 ന് നടന്ന പൊതുദര്‍ശന വേളയില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ പാട്രിക് കെല്ലി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഡോക്യുമെന്ററിയുടെ കോപ്പിസമ്മാനിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സംരംഭത്തെ ആശീര്‍വദിക്കുകയും അനുമോദിക്കുകയും ചെയ്തു. വിശുദ്ധിക്കുവേണ്ടിയുളള ആഗ്രഹം ഇത് കാണുന്ന എല്ലാവരിലും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.