ദിവ്യ വൈദ്യനാണ് ഈശോ. അവിടുന്ന് നമ്മുടെ ശാരീരികവും മാനസികവുമായ മുറിവുകളെല്ലാം ഉണക്കാന്‍ സന്നദ്ധനാണ്. പരിശുദ്ധ മാതാവിന്റെമാധ്യസ്ഥത്തിലൂടെയും നിരവധി രോഗസൗഖ്യങ്ങള്‍ അവിടുന്ന് ലോകത്തിന് പ്രദാനം ചെയ്യുന്നു. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും രോഗസൗഖ്യങ്ങളുമാണ് ഇതിനകം നടന്നിരിക്കുന്നത്. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള രോഗസൗഖ്യങ്ങള്‍. ശാസ്ത്രത്തെ ഞെട്ടിച്ചുകളഞ്ഞ സൗഖ്യങ്ങള്‍. ലൂര്‍ദ്ദ് മാതാവിനോട് വിശ്വസിച്ചാല്‍ നമ്മുടെ മാനസികവും ശാരീരികവുമായ എല്ലാവിധ രോഗങ്ങളും വിട്ടുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ട് ആ വിശ്വാസത്തില്‍മ ുറുകെ പിടിച്ച് നമുക്ക് മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:
ഏറ്റവും പരിശുദ്ധയും അനുഗ്രഹീതയുമായ കന്യകേ ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ ഇടയബാലികയായ വിശുദ്ധ ബെര്‍ണദീത്തയോട് അമ്മ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു, ഞാന്‍ അമലോത്ഭവമാകുന്നു. ഏറ്റവും സൗന്ദര്യവതിയും മാധുര്യമുള്ളവളുമായ അമ്മേ അമ്മയുടെ അമലോത്ഭവത്തെ ഞങ്ങള്‍ ആയിരം തവണ വാഴ്ത്തിപാടുന്നു. ഓ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മേ, കാരുണ്യത്തിന്റെ മാത്വേ, രോഗികളുടെ ആരോഗ്യമോ,പാപികളുടെ സങ്കേതമേ, ദു:ഖിതരുടെ ആശ്വാസമേ അമ്മ ഞങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും ദുരിതങ്ങളും അറിയുന്നുവല്ലോ. അമ്മ അവയിലേക്ക് കാരുണ്യപൂര്‍വ്വം നോക്കേണമേ.
ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പെട്ടവളേ, ഞങ്ങള്‍ക്ക് ആത്മീയവും ശാരീരികവുമായ രോഗസൗഖ്യം പ്രദാനം ചെയ്യണമേ. അമ്മയിലുള്ള ദൃഢമായ വിശ്വാസത്തോടെ അമ്മയുടെ മാതൃസഹായം ഞങ്ങള്‍ തേടുന്നു ഞങ്ങളെ കൈ വിടരുതേ. ഓ സ്‌നേഹമുള്ള അമ്മേ, അമ്മ ഞങ്ങളുടെ ഈ ആവശ്യം( ആവശ്യം പറയുക) സാധിച്ചുതരണമേ
അമ്മ ഞങ്ങള്‍ക്ക് സാധിച്ചുതരുന്ന ഈ നന്മകളെപ്രതി ഞങ്ങള്‍ എക്കാലവും അമ്മയോട് കൃതജ്ഞതയുള്ളവരായിരിക്കും. അമ്മയുടെ പുണ്യങ്ങള്‍ ഞങ്ങള്‍ അനുകരിക്കുന്നവരുമായിരിക്കും ഓ ലൂര്‍ദ്ദിലെ മാതാവേ, ഈശോയുടെ അമ്മേ അമ്മയ്ക്ക് അമ്മയുടെ പുത്രന് മേല്‍ ഭൂമിയിലെപോല്‍ സ്വര്‍ഗ്ഗത്തിലും സ്വാധീനമുണ്ടല്ലോ. ആ സ്വാധീനമുപയോഗിച്ച് ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ ഈ ആവശ്യത്തെ ദൈവഹിതത്തിന് സമര്‍പ്പിക്കണമേ. ആമ്മേന്‍
ഒമ്പതു ദിവസം ഈ നൊവേന ചൊല്ലുക. ലൂര്‍ദ്ദ് മാതാവ് നമ്മെ അനുഗ്രഹിക്കും. തീര്‍ച്ച