ക്ഷമയോടെയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടതെന്ന് പരിശുദ്ധ അമ്മ.ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഈ സന്ദേശം നല്കിയിരിക്കുന്നത്.
പ്രിയ കുഞ്ഞേ നീ ക്ഷമയോടെ പ്രാര്‍ത്ഥിക്കണം എന്നാണ് എന്റെ ആഗ്രഹം. അസ്വസ്ഥതകള്‍ നിനക്ക് മങ്ങലേല്പ്പിക്കാന്‍ അനുവദിക്കരുത്. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നിന്നോടൊപ്പമുണ്ട് പ്രാര്‍ത്ഥിക്കുക. ഏതെങ്കിലും തരത്തിലുള്ള നിരാശയോ ഇഷ്ടക്കേടുകളോ പ്രാര്‍ത്ഥനയ്ക്കിടയില്‍ഉണ്ടാകരുതെന്നും പരിശുദ്ധ അമ്മ ഓര്‍മ്മിപ്പിക്കുന്നു.
അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് അനുസരിക്കാം. അമ്മേ മാതാവേ യാതൊരുതരത്തിലുള്ള ഏകാഗ്രതക്കുറവോ അസ്വസ്ഥതകളോ പ്രാര്‍ത്ഥനയ്ക്കിടയില്‍ ഞങ്ങളെ ബാധിക്കരുതേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.