ജീവിതത്തിലെ ചില സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇനിയെന്നും അങ്ങനെയായിരിക്കും എന്ന് വിചാരിച്ച് നിരാശപ്പെടുന്നവരാണ് ഭൂരിപക്ഷവും. ശുഭകരമായ ഒരു ഭാവിയുടെസാധ്യതകള്‍ ആസമയത്ത് കാണാന്‍ പലപ്പോഴും കഴിയാറുമില്ല. മനസ്സ് മടുത്തുംനിരാശപ്പെട്ടും ഭാവിയെ നാം ഭയത്തോടെയായിരിക്കും കാണുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിശുദ്ധ വചനം പറയുന്നത്.
ഉദാഹരണത്തിന് എസെക്കിയേല്‍ 36:11 പറയുന്നത് കേള്‍ക്കൂ
മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്മ ഞാന്‍ നിങ്ങള്‍ക്ക് വരുത്തും.
ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
നാം കടന്നുപോകുന്ന വര്‍ത്തമാനകാലാവസ്ഥ എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ ഇതെല്ലാം കടന്നുപോകും. ഇപ്പോഴുള്ളതിനെക്കാള്‍ നല്ലൊരു ഭാവി നമുക്കുണ്ടാകും. കൂടുതല്‍ നന്മ ദൈവം നമ്മുടെ ജീവിതങ്ങള്‍ക്ക് നല്കും. ഇങ്ങനെ നാം വിശ്വസിക്കണം. ഈ വചനം നമുക്ക് സ്വന്തമാക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.