തിരുവനന്തപുരം: വിഴിഞ്ഞം സമരം 21 ാം ദിവസം പിന്നിടുമ്പോള്‍ ഇന്നുമുതല്‍ ഉപവാസ സമരം ആരംഭിക്കുന്നു. വിഴിഞ്ഞം സമരപ്പന്തലില്‍ ലത്തീന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ, ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് എന്നിവരാണ് ഇന്ന് ഉപവാസസമരം നടത്തുന്നത്. ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശ ജനതസമരം ആരംഭിച്ചത്.
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വൈദികരും സന്യസ്തരും അല്മായരും ഉപവാസ സമരവുമായി മുന്നോട്ടുപോകും. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മൂലമ്പിള്ളി ടൂ വിഴിഞ്ഞം എന്ന പേരില്‍ മൂലമ്പിള്ളിയില്‍ നി്ന്ന് വിഴിഞ്ഞത്തേക്ക് പദയാത്ര നടത്തും.
സമരത്തോട് അധികാരികള്‍ പുറംതിരിഞ്ഞുനില്ക്കുന്ന സാഹചര്യത്തില്‍ സമരപരിപാടിയുമായി മുന്നോട്ടുപോകാനാണ് സമരസമിതിയും വൈദികസമ്മേളനവും തീരുമാനിച്ചതെന്ന് ആര്‍ച്ച് ബിഷപ് ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ അറിയിച്ചു.