Friday, December 27, 2024
spot_img
More

    നിന്റെ ഇരുണ്ട വേളകള്‍ മധ്യാഹ്നം പോലെയാകും.ഇങ്ങനെ ചെയ്താല്‍ മതിയെന്ന് ഏശയ്യാ പ്രവാചകന്‍ പറയുന്നു

    വിശപ്പാണ് മനുഷ്യന്റെ ഏറ്റവുംവലിയ പ്രശ്‌നം. ഉദരപൂരണത്തിന് വേണ്ടിയാണ് എല്ലാവരുംജീവിക്കുന്നത്. എന്നിട്ടും ചിലര്‍ ദരിദ്രരായികഴിയുന്നു. വേറെ ചിലര്‍ക്ക് ഭക്ഷണമുണ്ടെങ്കിലും അത്പര്യാപ്തമല്ല. വിശപ്പടങ്ങുന്നുവെന്നല്ലാതെ രൂചിയോ ഗുണമോ അതിനുണ്ടാവണമെന്നില്ല.

    എന്നാല്‍ വേറെചിലര്‍ക്കാകട്ടെ ഭക്ഷണം ആവശ്യത്തില്‍ കൂടുതലാണ്. അതും രാജകീയ ഭക്ഷണം. അത്തരക്കാരുടെ തീന്‍മേശകള്‍ വിരുന്നുമേശയെ ലജ്ജിപ്പിക്കുന്നു. അമിതഭോജനവും ഭക്ഷണധൂര്‍ത്തും ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന ഒരു അപകടമാണ്. ഇത്തരക്കാര്‍ ഒരിക്കല്‍പോലും വിശക്കുന്നവരെക്കുറിച്ച് ചിന്തിക്കാറില്ല.

    ഏശയ്യ 58 :10ല്‍ ഇങ്ങനെ പറയുന്നു, വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.

    ആകയാല്‍, നമുക്ക് വിശക്കുന്നവരുമായി അന്നം പങ്കിടാം. അതോടൊപ്പം ആരുടെയും അന്നം മുടക്കാതിരിക്കാനും ശ്രമിക്കാം. അപ്പോള്‍ കര്‍ത്താവ് നമ്മെ നിരന്തരം നയിക്കും. മരുഭൂമിയിലും സമൃദ്ധി ലഭിക്കും.പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവ് ഉത്തരം നല്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!