Thursday, March 27, 2025
spot_img
More

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതിഫലചിന്ത കൂടാതെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് മറക്കരുതേ..

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ പാപങ്ങളുടെയും പരിഹാരപ്രവൃത്തികളുടെും അനുതാപക്കണ്ണീരിന്റെയും ഏറ്റക്കുറവനുസരിച്ച് വളരെക്കാലം പീഡനത്തിനും ശുദ്ധീകരണത്തിനും വിധേയരാക്കപ്പെടുന്നു. ലോകത്തിലുള്ളവരുടെ പ്രാര്‍ത്ഥന,പരിത്യാഗപ്രവൃത്തികള്‍,സഹനങ്ങള്‍,ബലിയര്‍പ്പണം,ദാനധര്‍മ്മങ്ങള്‍,മറ്റ് സത്കൃത്യങ്ങള്‍ എന്നിവ അവര്‍ക്കായി സമര്‍പ്പിച്ചാല്‍ പീഡനകാലം കുറഞ്ഞുകിട്ടും.

    ഇക്കാര്യത്തില്‍ അവര്‍ നിസ്സഹായരാണ്. സ്വയം പരിഹാരം ചെയ്യാന്‍ ഈ അവസ്ഥയില്‍സാധ്യമല്ല.മരിക്കും മുമ്പ് സാധിക്കുമായിരുന്നു. ആ ഘട്ടം കഴിഞ്ഞു. ഇനി മറ്റുള്ളവര്‍ക്കേ സഹായിക്കാന്‍ കഴിയൂ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് യേശു വെളിപെടുത്തിക്കൊടുത്ത ദൈവകാരുണ്യനൊവേനയില്‍ എട്ടാം ദിവസത്തേത് ശുദ്ധീകരണസ്ഥലത്തെആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.

    അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പ്രതിഫല ചിന്തകൂടാതെ സ്‌നേഹത്തിന്റെ പ്രമാണമനുസരിച്ച് സഹായിക്കാന്‍ നമുക്ക് കടമയുണ്ട്, ദൈവം അതാഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!