Wednesday, January 22, 2025
spot_img
More

    മറിയം നമ്മുടെ താത്പര്യങ്ങളെ സംരക്ഷിക്കുകയും ദൈവാനുഗ്രഹം സമ്പാദിച്ചുകൊടുക്കുകയും ചെയ്യുന്നു

    പരിശുദ്ധ കന്യാമറിയത്തിന് നമ്മുടെ ആത്മീയജീവിതത്തില്‍ പ്രമുഖ സ്ഥാനമുണ്ട്.എന്നാല്‍ എങ്ങനെയാണ് ഈ പ്രമുഖ സ്ഥാനം കൈവരിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചു പലര്‍ക്കും അറിയില്ല. ലോകത്തിലെ എല്ലാ മാതാക്കളുടെയും ആര്‍ദ്രസ്‌നേഹത്തിന്റെ ആകെത്തുകയെക്കാള്‍ അധികമാണ് അവള്‍ക്ക് നമ്മോടുള്ള ആര്‍ദ്രമായസ്‌നേഹം.

    നന്മയും തിന്മയും സൗഭാഗ്യവും ദൗര്‍ഭാഗ്യവും ദൈവാനുഗ്രഹവും ദൈവശാപവുമെല്ലാം അവള്‍ വളരെ വ്യക്തമായി മുന്‍കൂട്ടിക്കാണുന്നു. ആകയാല്‍ തന്റെ ദാസരെ തിന്മകളില്‍ നിന്ന് കാത്തുരക്ഷിക്കുകയും അവര്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്യുവാന്‍ കഴിയത്തക്കവണ്ണം മാതാവ സംഭവഗതികളെ നിയന്ത്രിക്കുന്നു.

    ഏതെങ്കിലും മഹാകൃത്യം നിര്‍വഹിച്ചുകൊണ്ട് വല്ലവിധത്തിലുള്ള ദൈവാനുഗ്രഹവും സമ്പാദിക്കാമെങ്കില്‍ മറിയം നിശ്ചയമായും ആ അനുഗ്രഹം തന്റെ മക്കള്‍ക്ക് സമ്പാദിച്ചുകൊടുക്കുകയും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കാന്‍ ആവശ്യമായ കൃപാവരങ്ങള്‍ നല്കുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!