വത്തിക്കാന്‍ സിറ്റി: നിക്കരാഗ്വയിലെ ഡാനിയേല്‍ഓര്‍ട്ടെഗ ഭരണകൂടം പുറത്താക്കിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് വഌഡിമര്‍ സ്റ്റാനിസ്ലാവോയെ ആഫ്രിക്കയിലേക്ക അയ്ക്കുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് ആറിനാണ് ഇദ്ദേഹത്തെ നിക്കരാഗ്വ ഭരണകൂടം പുറത്താക്കിയത്.
1968 ല്‍ ജനിച്ച ആര്‍ച്ച് ബിഷപ് വഌഡിമര്‍ 1993 ല്‍ വൈദികനായി.കാനന്‍ നിയമവിദഗ്ദനാണ്. പോളീഷ്, റഷ്യന്‍,ഇറ്റാലിയന്‍,ജര്‍മ്മന്‍,സ്പാനീഷ് ഭാഷകളില്‍ പ്രാവീണ്യവുമുണ്ട്.
നിക്കരാഗ്വയില്‍ അനുനിമിഷം സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയെ രാജ്യത്തിന് വെളിയിലാക്കിയ ഭരണകൂടം മെത്രാനെയും വൈദികരെയും ബന്ദികളാക്കുകയും കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരിക്കുകയാണ്.