Sunday, July 13, 2025
spot_img
More

    പരിശുദ്ധ അമ്മയെയും ഉണ്ണീശോയെയും കസഖ്സ്ഥാന്‍ സ്വദേശികളായി ചിത്രീകരിക്കുന്ന ആദ്യപെയ്ന്റിംങ് ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചിരിക്കും

    കസഖ്സ്ഥാന്‍: പരിശുദ്ധ അമ്മയെയും ഉണ്ണീശോയെയും കസഖ്‌സഥാന്‍ തദ്ദേശവാസികളായി ചിത്രീകരിക്കുന്ന പെയ്ന്റിങിന്റെ അവസാന മിനുക്കുപണികളിലാണ് ചിത്രകാരനായ ഡോസ്‌ബോള്‍. യൂറോപ്യന്‍ മാതൃകയിലുളള മരിയന്‍ ഇമേജുകള്‍ക്കിടയില്‍ ഈ ചിത്രം സവിശേഷമായ വിധത്തില്‍ ശ്രദ്ധാര്‍ഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കസഖ്സ്ഥാന്‍ സന്ദര്‍ശനവേളയില്‍ ഈ ചിത്രം വെഞ്ചിരിക്കുകയും മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

    അമ്മമാരോടുളള ബഹുമാനത്തില്‍ നിന്നാണ് പെയ്ന്റിംങിന് രൂപം നല്കിയതെന്ന് ആര്‍ട്ടിസ്റ്റ് പറയുന്നു. ചിന്തിച്ചിരിക്കുന്ന മാതാവിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. തന്റെ മകനിലൂടെ ഈ ലോകത്തില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് അമ്മയുടെ ചിന്തയെന്നാണ് ഇതേക്കുറിച്ച് ചിത്രകാരന്റെ വ്യാഖ്യാനം.

    സെപ്തംബര്‍ 13-15 വരെയാണ് പാപ്പയുടെ കസഖ്സ്ഥാന്‍ സന്ദര്‍ശനം. 70 ശതമാനം മുസ്ലീമുകളുള്ള രാജ്യത്തിലേക്കാണ് പാപ്പയുടെ സന്ദര്‍ശനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!