Wednesday, January 22, 2025
spot_img
More

    പരാജയഭീതിയില്‍ ശരീരവും മനസ്സും തളരുമ്പോള്‍ ഈ വചനം നമുക്ക് ശക്തി നല്കും

    പരാജയങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലേക്ക് കടന്നുവരാം. ബിസിനസ് പരാജയങ്ങളും പരീകഷാപരാജയങ്ങളും പോലെയുളള എത്രയെത്ര പരാജയങ്ങള്‍. ഒരു പരാജയത്തെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവര്‍ വളരെ കുറവായിരിക്കും. ഓരോ പരാജയവും നമ്മെ മാനസികമായും ശാരീരികമായും തളര്‍ത്തിക്കളയും. മനസ്സിനെനിരാശയിലേക്കും ശരീരത്തെനിരുന്മേഷത്തിലേക്കും നയിക്കും. വളരെയധികം സങ്കീര്‍ണ്ണമായ അവസ്ഥയാണ് ഇത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ നി്ന്ന് ഉയിര്‍ത്തെണീല്ക്കാന്‍ വിശ്വാസികളെന്ന നിലയില്‍ നമ്മെ ഏറെ സഹായിക്കുന്നത് ദൈവവിശ്വാസവും പ്രത്യാശയുമാണ്.

    പ്രത്യാശ ദൈവികമാണ്. പ്രതീകഷ ലൗകികവും. രണ്ടും രണ്ടുരീതിയില്‍ മനുഷ്യന് ആവശ്യമാണ്. പക്ഷേ ആത്മീയമനുഷ്യരെന്നനിലയില്‍ നമുക്ക് പ്രത്യാശയുണ്ടായിരിക്കണം. ജീവിതങ്ങളെ പ്രത്യാശയിലേക്ക് നയിച്ച് ആത്മാവുംശരീരവും മനസ്സും ഊര്‍്ജ്ജ്വസ്വലമാക്കാന്‍ നമുക്ക് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം. ഈ വചനം നമ്മെ പരാജയങ്ങളില്‍ നിന്ന് ഉയിര്‍ന്നെണീല്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും.

    ഭയപ്പെടേണ്ട,ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നി്‌ന്നെ താങ്ങിനിര്‍ത്തും( ഏശയ്യ 41:10)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!