Friday, October 4, 2024
spot_img
More

    അശ്ലീല സൈറ്റുകളിലേക്കുള്ള പ്രായപരിധി, യുകെ വീണ്ടും തീരുമാനം വൈകിപ്പിക്കുന്നു

    ലണ്ടന്‍: ഓണ്‍ലൈന്‍ പോണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനം യുകെ വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് ഗവണ്‍മെന്റ് തീരുമാനം മാറ്റിവയ്ക്കുന്നത്. ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതിയ ഓണ്‍ലൈന്‍ നിരോധനം അടുത്ത ആറുമാസത്തേക്ക് നീട്ടിയെന്നാണ് ഏറ്റവും പുതിയ വിവരം.

    ഓണ്‍ലൈന്‍ പോണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പ്രായപരിധി 18 വയസിന് മേല്‍ ആക്കാന്‍ വേണ്ടിയുള്ള തീരുമാനം നടപ്പില്‍ വരുത്തുന്നതാണ് ഇപ്രകാരം വൈകിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വൈകിപ്പിക്കുന്നതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഏരിയായാണ്. യുകെ ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് ബിബിസിയോട് പറഞ്ഞു.

    ഈ നിയമം നടപ്പില്‍ വരുത്തുന്നതോടെ പ്രായം നിശ്ചയിക്കാനുള്ള രേഖകളുടെ സമര്‍പ്പണത്തോടെ മാത്രമേ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കഴിയൂ. ഉപഭോക്താവിന്റെ പ്രായം കണ്ടെത്താന്‍ വെബ്‌സൈറ്റുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവ ഭീമമായ തുക പിഴ ഒടുക്കേണ്ടതായും വരും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!