മാതാവിന്റെ ജന്മദിനം ഇത്തവണ നമുക്ക് വ്യത്യസ്തമായി ആഘോഷിച്ചാലോ. മാതാവിനെ നമ്മള്‍ കൂടുതലായും കണ്ടിരിക്കുന്നത് നീലവേഷത്തിലാണ്. മാതാവിന്റേത് നീലഅങ്കിയാണ്. ആ അങ്കിയില്‍ നമുക്ക് സുരക്ഷിതത്വവും സംരക്ഷണവുമുണ്ട്. അതുകൊണ്ട് മാതാവിന് പ്രിയപ്പെട്ട നീലനിറത്തിലുള്ള വേഷം ധരിച്ച് നമുക്ക് ഇന്ന് ദേവാലയങ്ങളില്‍ പോകാം.
പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങളില്‍ നാം കേക്ക് മുറിക്കാറുണ്ടല്ലോ? അതുപോലെ മാതാവിന്റെ സ്തുതിക്കും പുകഴ്ചയ്ക്കുമായി സ്‌നേഹത്തോടെ നമുക്ക് ഒരു കേക്ക് മുറിക്കാം, പ്രത്യേകതരം കേക്ക് ആയിരിക്കട്ടെ അത്.
മാതാവിന്റെ രൂപം മനോഹരമായി അലങ്കരിക്കുകയും മാല കോര്‍ക്കുകയും ചെയ്യുക.
കൂടുതലായി പ്രാര്‍ത്ഥിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുക. മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തുക.
മാതാവിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുക
മാതാവിന്റെ ഗുണങ്ങളായ വിനയവും എളിമയും കാരുണ്യവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുക.