സ്‌നേഹമില്ലാത്ത കുടുംബം എന്തു കുടുംബമാണ്! പരസ്പര സ്‌നേഹമാണ് കുടുംബബന്ധങ്ങളുടെ അടിത്തറ. പക്ഷേ ഈ സ്‌നേഹം ദൈവത്തില്‍ നിന്ന് വരുന്നതാണ് എന്നതാണ് സത്യം.
എന്നാല്‍ നാംകരുതുന്നത് അത് നമ്മുടെ മാത്രം കഴിവുകൊണ്ട് സംഭവിക്കുന്നതാണെന്നാണ്. കുടുംബാംഗങ്ങള്‍ പരസ്പരം സ്‌നേഹിക്കപ്പെടുമ്പോള്‍ ദൈവം തന്നെയാണ് സ്‌നേഹിക്കപ്പെടുന്നത്. കാരണം ദൈവമാണ് കുടുംബത്തിലേക്ക് സ്‌നേഹം തരുന്നത്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്..
നീ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ നിന്റെ കുടുംബത്തോടൊപ്പം ആയിക്കൊണ്ട് അവരെ സ്‌നേഹിക്കണം. ഈ വിധം നിനക്കെന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാവുന്നതാണ്. ദൈവം തരുന്നതാണ് കുടുംബത്തിലുണ്ടാവുന്ന സ്‌നേഹം. അത് കാത്തുസൂക്ഷിക്കേണ്ടതും ലോകത്തെ കാണിക്കേണ്ടതുമാണ്. ഈ വിധത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നീ ദൈവസ്‌നേഹത്തിന്റെ പ്രചാരകനാകുന്നു
കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലായിക്കൊണ്ട് നമുക്ക് ദൈവത്തെ സ്‌നേഹിക്കാം. അങ്ങനെ സ്‌നേഹിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ദൈവമേ എന്റെ കുടുംബാംഗങ്ങളെ അവരായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും എനിക്ക് കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.