ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദ ചോസന്‍ ഹിറ്റ് സീരിസ് താരം ജോനാഥന്‍ റൂമി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍ തനിക്ക് ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്കിയെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
വിറ്റെ ഗ്ലോബല്‍ ഫൗണ്ടേഷനാണ് മാര്‍പാപ്പയുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. കലയും മാധ്യമങ്ങളും എങ്ങനെയാണ് സംസ്‌കാരത്തെ സ്വാധീനിക്കുകയും സന്ദേശങ്ങള്‍ നല്കാന്‍ പര്യാപ്തമാകുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചുളള രണ്ടുദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.
ദി ചോസണില്‍ യേശുക്രിസ്തുവായി വേഷമിട്ടത് ജോനാഥന്‍ റൂമിയാണ്.
മാര്‍പാപ്പയുമായുള്ള ഇദ്ദേഹത്തിന്റെ രണ്ടാം വട്ട കൂടിക്കാഴ്ചയാണ് നടന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആ കൂടിക്കാഴ്ച. ക്രിസ്തുവായി വേഷമിടുന്ന തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു ആ കൂടിക്കാഴചയില്‍ റൂമി പാപ്പായോട് അപേക്ഷിച്ചത്.
പരിശുദ്ധ പിതാവില്‍ നി്ന്ന് തനിക്ക് ജ്ഞാനവും ഉള്‍ക്കാഴ്ചയുംകിട്ടിയെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം പറയുന്നു. റിക്കാര്‍ഡുകള്‍ തകര്‍ത്ത ഒരു സീരിസാണ് ദി ചോസണ്‍. 400 മില്യന്‍ ആളുകള്‍ 180 രാജ്യങ്ങളിലായി ഈ സീരിസ് കണ്ടിട്ടുണ്ട്. 50 ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുമുണ്ട്.