കുട്ടികളെ വഴിതെറ്റിക്കുന്ന കാര്‍ട്ടൂണിനെതിരെ മുന്നറിയിപ്പുമായി സുവിശേഷപ്രഘോഷകന്‍. ലിറ്റില്‍ ഡെമന്‍ എന്ന കാര്‍ട്ടൂണിനെക്കുറിച്ചാണ് മൈക്ക് സിഗ്നോറെല്ലി നല്കുന്ന മുന്നറിയിപ്പ്. ക്രൈസ്തവവിരുദ്ധതയാണ് കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
സാത്താനുമായിചേര്‍ന്ന് ഒരു സ്ത്രീ ആന്റ് ക്രൈസ്റ്റിനെ ഉല്പാദിപ്പിക്കുന്നതാണ് ഇതിവൃത്തം. യുവജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇതെന്നും ഇതിന് പിന്നില്‍ വന്‍തോതിലുള്ള പ്രചരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് ആത്മീയതയ്‌ക്കെതിരെയുള്ള യുദ്ധമാണ് തലമുറകള്‍ക്ക് എതിരെയുള്ള യുദ്ധമാണ് പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയാണ് ഈ കാര്‍ട്ടൂണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചെറുപ്പക്കാരാണ് ഇതിന്റെ പ്രേക്ഷകരെന്നും മൈക്ക് പറയുന്നു.