ജീവിതത്തില്‍ സംഭവിക്കുന്ന ദുരിതങ്ങളില്‍ മനോധൈര്യം നഷ്ടപ്പെടുകയും ദൈവവിശ്വാസം അപകടത്തിലാവുകയും ചെയ്യുന്ന പലരുമുണ്ട്. ദൈവം കൈവിട്ടുവെന്നും ദൈവമില്ലെന്നുമൊക്കെയുള്ള തെറ്റായ ധാരണകളിലേക്കാണ് അവരെല്ലാം എത്തിച്ചേരുന്നത്. വളരെ അപകടം പിടിച്ച ഒരു ആത്മീയപ്രതിസന്ധിയാണ് ഇത്.
സാത്താന്‍ നമ്മെ വഴിതെറ്റിക്കാന്‍ പ്രയോഗിക്കുന്ന വിദ്യയാണ് ഇവയെല്ലാം. ഇവയ്‌ക്കെതിരെ ജാഗ്രതയും അതിജീവനവുമാണ് വിശ്വാസികള്‍ എന്ന നിലയില്‍ നാം നടത്തേണ്ടത്. ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന ഉറച്ചബോധ്യം നമ്മുക്കുണ്ടായിരിക്കണം. വിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയാണ് നാം ചെയ്യേണ്ടത്. വിശുദ്ധ ഗ്രന്ഥം ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുളള നിങ്ങളുടെ സഹോദരരില്‍ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നുെന്ന് അറിയുകയും ചെയ്യുവിന്‍( 1 പത്രോ 5:7)
അതുകൊണ്ട് നമുക്ക് ഈ വചനം ഏറ്റുപറഞ്ഞുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
ഓ നല്ലവനായ ദൈവമേ എന്റെ ജീവിതത്തിലെ ദുരിതങ്ങളെയും സഹനങ്ങളെയും വിശ്വാസത്തിന്‌റെ കണ്ണിലൂടെ നോക്കിക്കാണാന്‍ എന്നെ സഹായിക്കണമേ. എന്റെ ദുരിതങ്ങളിലെല്ലാം അവിടുത്തെ കരം കാണുവാന്‍ എന്നെ പ്രാപ്തനാക്കണമേ.