ശത്രുക്കള്‍ തോല്പിക്കുമോ.. വിജയിക്കാന്‍ സാധിക്കുമോ.. പലപ്പോഴും നമ്മുടെ ഉളളില്‍ കടന്നുകൂടുന്ന ചില വിചാരങ്ങളാണ് ഇതെല്ലാം. ഇത്തരം നിഷേധാത്മകചിന്തകള്‍ നമ്മെ വല്ലാതെ തളര്‍ത്തിക്കളയും.
എന്നാല്‍ ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വിജയം നല്കുന്നത് ദൈവമാണ്. വിജയം നല്കുന്ന യോദ്ധാവ് എന്നൊക്കെയാണല്ലോ പൊതുവെ പറയുന്നത്.
ദൈവം നമ്മുടെ കൂടെയുണ്ടെങ്കില്‍, നാം വിജയിക്കുക തന്നെ ചെയ്യും. ഇനി അതല്ല പരാജയപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ ദൈവത്തിന് മറ്റെന്തോ പദ്ധതിയാണ് നമ്മെക്കുറിച്ചെന്ന് നാം മനസ്സിലാക്കുകയും വേണം.
അതിന് പകരം നീ കാരണമാണ് ഞാന്‍ തോറ്റതെന്ന മട്ടില്‍ നമുക്കാരെയും കുറ്റംവിധിക്കണ്ട. വിജയം തരുന്ന ദൈവത്തിന്റെ കൈകളിലേക്ക് നമുക്ക് നമ്മെ തന്നെ വച്ചുകൊടുക്കാം. ഒപ്പം ഈ വചനം പറഞ്ഞ് ശക്തിപ്രാപിക്കുകയും ദൈവത്തിന് പൂര്‍ണ്ണ സമര്‍പ്പണം നടത്തുകയും ചെയ്യാം.
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിരു നില്ക്കും? ( റോമ 8:31)