പൂര്‍വ്വികശാപത്തെക്കുറിച്ച് ആത്മീയഗുരുക്കന്മാരുടെയും പ്രശസ്തവചനപ്രഘോഷകരുടെയും ഇടയില്‍ പോലും വിരുദ്ധാഭിപ്രായങ്ങളാണുള്ളത് അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ തൊട്ടാല്‍ കൈ പൊള്ളുകയും ചെയ്യും. പൂര്‍വ്വികശാപമുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കുക. എന്നാല്‍ ഇതേക്കുറിച്ച് വചനം പറയുന്നത് നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പൂര്‍വ്വികശാപവുമായി ബന്ധപ്പെട്ട തിരുവചനങ്ങളിലൂടെ നമുക്ക് ധ്യാനാത്മകമായി സഞ്ചരിക്കാം.
പിതാക്കന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് നാല്പത് സംവത്സരങ്ങള്‍ ഇസ്രായേല്‍ ജനം കഷ്ടത അനുഭവിക്കേണ്ടിവന്നു.( സങ്കീര്‍ത്തനം 95/9, സംഖ്യ 32/13)
ആദത്തോട് ദൈവം പറഞ്ഞു.തിന്നരുതെന്ന് ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ട് നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌ക്കാലം മുഴുവന്‍ കഠിനാദ്ധ്വാനം കൊണ്ട് നീ അതില്‍ നിന്ന്കാലായാപനം ചെയ്യും. അത് മുള്ളും മുള്‍ച്ചെടിയുംനിനക്കായിമുളപ്പിക്കും.( ഉല്പത്തി 3?17-18)
കര്‍ത്താവ് കായേലിനോട് പറഞ്ഞു, നിന്റെ സഹോദരന്റെ രക്തം മണ്ണില്‍ ന ിന്ന് എന്നെ വിളിച്ചുകരയുന്നു. നിന്റെ കൈയില്‍ നിന്ന് നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും, കൃഷിചെയ്യുമ്പോള്‍ മണ്ണ് നിനക്ക് ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. ( ഉല്‍പ്പത്തി 4/10-11)
ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നു. ഇതിന്റെ വെളിച്ചത്തില്‍ ഓരോരുത്തരും തീരുമാനങ്ങളിലെത്തുന്നതായിരിക്കും ഉചിതം.