ഒഡീഷ:ഫാ.അരുള്‍ദാസിനെ കൊലപെടുത്തിയ കേസില്‍ വിചാരണ കോടതിയുടെ ശിക്ഷ ഹൈക്കോടതിയും ശരിവച്ചു. 1999 ലാണ് ഫാ. അരുള്‍ദാസിനെ ധാരാസിംങും മറ്റ് മൂന്നുപേരും കൂടി ചേര്‍ന്ന് കൊലചെയ്തത്.
ജീവപര്യന്തം തടവായിരുന്നു വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയന്‍സിനെയും രണ്ട് മക്കളെയും കൊന്നതും ധാരാസിംങ് ആയിരുന്നു
ഈ കുറ്റത്തിന്റെ പേരില്‍ 21 വര്‍ശം താന്‍ ജയില്‍വാസം
അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ശിക്ഷാ
കാലാവധിയില്‍ നിന്ന് ഒഴിവുനല്കണമെന്നുമായിരുന്നു ധാരാസിംങിന്റെ അപ്പീല്‍.
ഇതാണ് കോടതി തള്ളിക്കളഞ്ഞത്. 1999 ജനുവരി 22 നായിരുന്നു ഗ്രഹാം സ്‌റ്റെയന്‍സിനെയും മക്കളെയും ചുട്ടുകൊന്നത്.
അതേ വര്‍ഷം സെപ്തംബര്‍ രണ്ടിന് 35 കാരനായ ഫാ. അരുള്‍ ദാസിനെയും ധാരാസിംങ് കൊലപ്പെടുത്തി. ധാരാസിംങിനെ 2000 ലാണ് അറസ്റ്റ് ചെയ്തത്, അപ്പീലിന് പ്രതികള്‍ക്ക് യാതൊരു അര്‍ഹതയുമില്ലെന്ന് കോടതി നിരീക്ഷിച്ചു.