Thursday, December 5, 2024
spot_img
More

    പാപിയാണെങ്കിലും സാരമില്ല മരിയഭക്തനാണെങ്കില്‍ മാതാവ് മാനസാന്തരത്തിനുള്ള അവസരം നല്കും

    തന്നെ വിളിച്ചപേക്ഷിക്കുന്നവരെ പരിശുദ്ധ അമ്മ ഒരിക്കലും തള്ളിക്കളയുകയില്ല.അമ്മേയെന്ന് നിലവിളിച്ച് ചെളിയില്‍ നിന്ന് കയറിവന്നാലും തന്റെകുഞ്ഞിനെ പെറ്റമ്മ വാരിയെടുക്കുമല്ലോ.

    ഇതുതന്നെയാണ് പരിശുദ്ധ അമ്മ ചെയ്യുന്നതും. നമ്മുടെ ജീവിതത്തിലെ പാപങ്ങളോ മാലിന്യങ്ങളോ അമ്മ പരിഗണിക്കുന്നില്ല. അമ്മേയെന്ന് വിളിച്ച്‌സ്‌നേഹത്തോടെ അടുക്കലെത്തിയാല്‍ മതി. അമ്മ നമ്മുടെ കാര്യം നോക്കിക്കോളും.എത്രവലിയപാപിയാണെങ്കിലും അമ്മയുടെ ശുപാര്‍ശയില്‍ നമുക്ക് രക്ഷപ്പെടാന്‍ കഴിയും. തന്നെ വിളിച്ചപേക്ഷിക്കുന്നത് ആരുമായിരുന്നുകൊള്ളട്ടെ അവര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരംഅമ്മയൊരുക്കികൊടുക്കും.

    അതുകൊണ്ട് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്തുമായിരുന്നുകൊള്ളട്ടെ അമ്മയോട് വിശ്വസ്തരായിരുന്നാല്‍, ഭക്തി പുലര്‍ത്തിയാല്‍ അമ്മ നമ്മെ രക്ഷിക്കും. അതുകൊണ്ട് നമുക്ക് മരിയഭക്തിയില്‍ വളരാം. മാതാവിന് നമുക്ക് നമ്മെതന്നെ ഭരമേല്പിക്കാം.

    അമ്മ മാനസാന്തരത്തിലൂടെ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക കൂട്ടിക്കൊണ്ടുപോകും.

    അമ്മേ എന്റെ മാതാവേ എന്റെ ജീവിതത്തിലെ പാപാവസ്ഥയില്‍നിന്ന് എനിക്ക് മോചനം നല്കുകയും എനിക്ക് മാനസാന്തരാനുഭവം ന് ല്കുകയും ചെയ്യണമേ .കാരണം ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നു. ചെറുപ്പം മുതല്‌ക്കേ ഞാന്‍ അമ്മയെ സനേഹിക്കുന്നു. ഇപ്പോഴും അമ്മയോടുള്ള എന്റെസ്‌നേഹത്തിന് കുറവുവന്നിട്ടില്ലെന്ന് ഓര്മ്മിക്കണമേ.

    എന്റെ അമ്മേ എത്രവലിയ പാപം ചെയ്താലും അമ്മയെനിക്ക് മാനസാന്തരാനുഭവം നല്കി എന്റെ ജീവിതത്തെ സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹമാക്കിത്തീര്‍ക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!