Saturday, January 18, 2025
spot_img
More

    ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

    ദിവ്യകാരുണ്യഭക്തിയില്‍ ജീവിക്കാനും ഭക്തി വര്‍ദ്ധിക്കാനും ആദ്യമായി ചെയ്യേണ്ടത് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വ്യക്തിപരമായി നാം വേണ്ടത്ര ഒരുക്കം നടത്തുക എന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്ക്മുമ്പുള്ള ഒരു മണിക്കൂര്‍ നേരം ഉപവാസം നിര്‍ബന്ധമായും പാലിച്ചിരിക്കണം.

    മനസ്സാക്ഷി പരിശോധിക്കുകയാണ് മറ്റൊരുസംഗതി. പ്രാര്‍ത്ഥനാപൂര്‍വ്വം മന്സ്സാക്ഷി പരിശോധിക്കുക. ചിന്തകളിലും വാക്കിലും പ്രവൃത്തിയിലും ഏതെങ്കിലും തരത്തിലുള്ള പാപമാലിന്യംകലര്‍ന്നിട്ടുണ്ടോ. ദിവ്യകാരുണ്യ സ്വീകരണത്തിന് മുമ്പ് ഇ്ത്തരത്തിലുളള മനസ്സാക്ഷി പരിശോധന നടത്തിയിരിക്കണം.

    ദിവ്യകാരുണ്യത്തില്‍ സ്ന്നിഹിതനായിരിക്കുന്ന ഈശോയെക്കുറിച്ച് ചിന്തിക്കുക. ഈശോ ദിവ്യകാരുണ്യത്തില്‍ തീര്‍ച്ചയായും ഉണ്ടെന്ന് വിശ്വസിക്കുക.

    സഭയുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

    സക്രാരിക്കു മുമ്പില്‍ നിശ്ശബ്ദമായിരിക്കുക.

    മാസത്തില്‍ ഒരിക്കലെങ്കിലും ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുക്കുക.ലോകത്തിന്റെയുംസഭയുടെയും വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുക.

    ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന സഹനങ്ങളെല്ലാം ക്രിസ്തുവിനായി സമര്‍പ്പിക്കുക

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!